Tuesday 2 April 2013

Amme Mathave Kaniyename - Karthik Devanand


അമ്മെ  മാതാവേ  കനിയേണമേ
പാപിയാം എന്നിൽ നീ കനിയേണമേ

അമ്മെ  മാതാവേ  കനിയേണമേ
പാപിയാം എന്നിൽ നീ കനിയേണമേ

അബലമാം ജീവിതതാഴ്വരയിൽ  അറിവില്ലാതലയുന്ന പൈതലാം ഞാൻ
അമ്മെ നിൻ സ്നേഹ ലാളനകായി  പ്രാർഥനയോടെ ഞാൻ കേണിടുന്നു

അമ്മെ  മാതാവേ  കനിയേണമേ
പാപിയാം എന്നിൽ നീ കനിയേണമേ

രക്ഷകൻ തൻ മാതവയൊരമ്മെ എന്നിൽ നീ കനിയേണമേ 
ജീവിത ക്ലേശം അകറ്റീടുവാൻ  പ്രാർഥികുനിതാ നിൻ സന്നിദിയിൽ
പാപിയാം എൻ കൊച്ചു പാപമെല്ലാം കണ്ണു നീരാൽ ഞാൻ കഴുകീടുന്നു 
പാപിയാം എൻ കൊച്ചു പാപമെല്ലാം കണ്ണു നീരാൽ ഞാൻ കഴുകീടുന്നു 
പ്രാർഥനയും  എന്റെ പാപങ്ങളും അമ്മെ നിൻ പക്കൽ അർപികുന്നു

അമ്മെ  മാതാവേ  കനിയേണമേ
പാപിയാം എന്നിൽ നീ കനിയേണമേ

നന്മതൻ ഉറവിടം ആയൊരമ്മെ നന്മതൻ  വഴിയെ നടത്തേണമേ
സ്നെഹസ്വരൂപയാ അമ്മ നീയെ എന്നിൽ നീ സ്നേഹം നിറകേണമേ
പാപികൾക് ആശ്വാസമായോരമ്മേ പാപിയാമെനിൽ നീ കനിയേണമേ 
പാപികൾക് ആശ്വാസമായോരമ്മേ പാപിയാമെനിൽ നീ കനിയേണമേ 


കനിയേണമേ അമ്മെ തായേ എന്നിൽ കനിയേണമേ ദിവ്യകാരുണ്യതാൽ


അമ്മെ  മാതാവേ  കനിയേണമേ
പാപിയാം എന്നിൽ നീ കനിയേണമേ

അബലമാം ജീവിതതാഴ്വരയിൽ  അറിവില്ലാതലയുന്ന പൈതലാം ഞാൻ
അമ്മെ നിൻ സ്നേഹ ലാളനകായി  പ്രാർഥനയോടെ ഞാൻ കേണിടുന്നു

അമ്മെ  മാതാവേ  കനിയേണമേ
പാപിയാം എന്നിൽ നീ കനിയേണമേ
 
http://www.facebook.com/karthik.devanand